രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsഅടിമാലി: രണ്ടുകിലോ 50 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അടിമാലി നാർകോട്ടിക് എന്‍ഫോഴ്സ്മെൻറ് സ്ക്വാഡിെൻറ പിടിയിലായി. അടിമാലി ഇന്ദിര ഗാന്ധി കോളനിക്ക് സമീപത്തുനിന്ന് തലമാലിക്കുടി സ്വദേശി കൊല്ലിയത്ത് സിറിയക് ജോര്‍ജ്, അടിമാലി സ്വദേശി പഴമ്പിള്ളി ശ്രീകുമാര്‍ എന്നിവരാണ് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മുമ്പ് കേസുകളില്‍ അകപ്പെട്ടിട്ടുള്ളവരെ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായതെന്ന് ഇന്‍സ്പെക്ടര്‍ ഷൈബു പറഞ്ഞു.
കഞ്ചാവുമായി പിടിയിലായവര്‍
പ്രതികള്‍ ഒരുമിച്ചായിരുന്നു കഞ്ചാവ് വില്പന. തമിഴ്നാട്ടില്‍നിന്ന് കുറഞ്ഞവിലക്ക് കഞ്ചാവെത്തിച്ച് അടിമാലി മേഖലയിലടക്കം കൂടിയ വിലക്ക് ചില്ലറ വില്പന നടത്തിവരുകയായിരുന്നു. പരിശോധനയില്‍ പ്രിവൻറിവ് ഓഫിസര്‍ എം.സി. അനില്‍, ടി.വി. സതീഷ്, സി.എസ്. വിനേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എൻ. സിജുമോന്‍, എൻ.ജെ. മാനുവല്‍, പി. രാമകൃഷ്ണന്, ഡി.ആർ. അനീഷ്, സന്തോഷ് തോമസ്, ഡ്രൈവര്‍ നാസര്‍, സ്ക്വാഡ് അംഗങ്ങളായ അനൂപ് തോമസ്, പി.എം. ജലീല്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.