Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആ​യി​രം ല​ഹ​രി...

ആ​യി​രം ല​ഹ​രി ഗു​ളി​ക​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Drugs
cancel
camera_alt

Representational Image

കൊ​ല്ലം: ​ഓ​പ​റേ​ഷ​ൻ ടാ​ബ് എ​ന്ന പേ​രി​ൽ എ​ക്‌​സൈ​സ് ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ റെ​യ്‌​ഡി​ൽ 1000 ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. മു​ണ്ട​ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം പു​തു​വ​ൽ പു​ര​യി​ടം നേ​താ​ജി ന​ഗ​ർ 98 ൽ ​രാ​ജീ​വ് (40), ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം ക​ളീ​ക്ക​ൽ ക​ട​പ്പു​റം വീ​ട്ടി​ൽ സ്റ്റീ​ഫ​ൻ മോ​റി​സ് (29) എ​ന്നി​വ​രാ​ണ്‌ അ​റ​സ്റ്റി​ലാ​യ​ത്. ഗോ​വ​യി​ൽ​നി​ന്ന് അ​മ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ൽ​കി വാ​ങ്ങു​ന്ന ഗു​ളി​ക​ക​ൾ നാ​ട്ടി​ലെ​ത്തി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​മ്പോ​ൾ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ ല​ഭി​ക്കു​മെ​ന്ന് ഇ​വ​ർ എ​ക്‌​സൈ​സി​നോ​ട് പ​റ​ഞ്ഞു.

ഭീ​മ​മാ​യ ലാ​ഭം ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ ഗു​ളി​ക വി​ൽ​പ​ന റാ​ക്ക​റ്റി​ൽ ഉ​ണ്ടെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ വി.​എ. പ്ര​ദീ​പി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ റെ​യ്​​ഡി​ൽ 2000 ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ഈ ​റാ​ക്ക​റ്റി​ലെ മു​ഖ്യ പ്ര​തി ‘ബോം​ബെ’ എ​ന്നു വി​ളി​ക്കു​ന്ന അ​ന​ന്തു നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. ഇ​ത്ത​രം വി​ത​ര​ണ ശൃം​ഖ​ല​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജോ​സ്, ഇ​ൻ​സ്പെ​ക്ട​ർ വി​ഷ്ണു, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ര​ഘു, മ​നോ​ജ് ലാ​ൽ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ജാ​സ്മി​ൻ, ശ്രീ​നാ​ഥ്, അ​നീ​ഷ് അ​ജി​ത്, നി​ഥി​ൻ, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsTwo arrestedKollam1000 intoxicating pills
News Summary - Two arrested with 1,000 intoxicating pills
Next Story