ഉടമയുടെ ശ്രദ്ധതെറ്റിച്ച് കാറിൽ നിന്ന് പണം കവർന്നു; രണ്ടുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഉടമയുടെ ശ്രദ്ധതെറ്റിച്ച് കാറിൽനിന്ന് വസ്തുക്കൾ മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ. സംഘം കാറിൽനിന്ന് പണം മോഷ്ടിക്കുന്ന ദൃശ്യം പ്രചരിച്ചതിന് പിറകെയാണ് അറസ്റ്റ്.
ബാങ്കിൽനിന്ന് ഇറങ്ങിയ ആളെ കാറിന്റെ ടയറിന് കുഴപ്പും ചൂണ്ടികാട്ടി സംഘത്തിലൊരാൾ പിൻഭാഗത്തേക്ക് വിളിക്കുകയായിരുന്നു. അദ്ദേഹം ടയറിനടുത്ത് എത്തി പരിശോധിക്കുന്നതിനെ മറ്റൊരാൾ മുൻഡോർ തുറന്ന് പണമടങ്ങിയ പേഴ്സുമായി മുങ്ങി. തൊട്ടുടനെ ടയറിന് പ്രശ്നമില്ലെന്ന് പറഞ്ഞു രണ്ടാമനും രക്ഷപ്പെട്ടു.
പണം മോഷ്ടിക്കുന്നത് ഇതിനിടെ മറ്റൊരാൾ കണ്ടെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. 1700 ദീനാർ കാറുടമക്ക് നഷ്ടപ്പെട്ടു. ബാങ്കിൽനിന്ന് ഇറങ്ങിയ കാറുടമയെ നീരീക്ഷിച്ചാണ് സംഘം തട്ടിപ്പ് പദ്ധതിയിട്ടതെന്നാണ് സൂചന. സംഭവം ഈ ദൃശ്യങ്ങൾ തൊട്ടടുത്ത സി.സി.ടിവിയിൽ പതിഞ്ഞിരുന്നു. ഇത് സൂക്ഷ്മമായി പരിശോധിച്ച് അൽ നഖ്റ ഇൻവെസ്റ്റിഗേഷൻ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഇരുവരും ഇത്യോപ്യൻ പ്രവാസികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

