മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsകാഞ്ഞിരപ്പള്ളി: റബർ റോളറും മോട്ടോറും അലുമിനിയം ഡിഷുകളും മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.കൂവപ്പള്ളി പട്ടിമറ്റം തകഴി പുതുപ്പറമ്പിൽ അഖിൽ അനി (24), എരുമേലി നേർച്ചപ്പാറ ഭാഗത്ത് ചണ്ണക്കൽ അനന്തു (26) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം പൂഞ്ഞാര്‍ സ്വദേശിയുടെ കാഞ്ഞിരപ്പള്ളിയിലെ സ്ഥലത്തുനിന്നാണ് റബർ റോളറും മോട്ടോറും അലുമിനിയം ഡിഷുകളും മോഷ്ടിച്ചത്. മോഷണമുതൽ വാങ്ങിയ തോട്ടുമുഖം ഇല്ലത്തുപറമ്പിൽ അമീർ സാലിയും (36) അറസ്റ്റിലായി.
ഈരാറ്റുപേട്ട, പെരുവന്താനം സ്റ്റേഷൻ പരിധികളിലും സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐമാരായ അരുൺ തോമസ്, ബിനോയ്, സി.പി.ഒമാരായ വിമൽ, അരുൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

