സുനീഷ് വധക്കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ അജിത്, വിനീത്
പാലാ: സുനീഷ് വധക്കേസിൽ കൊലക്കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെച്ചിപ്പുഴൂർ വട്ടക്കാനത്തിൽ വീട്ടിൽ അജിത് (30), ളാലം നെച്ചിപ്പുഴൂർ കൈത്തുംകര വീട്ടിൽ വിനീത് (അനീഷ് -38) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇരുവരും കരൂർ പഞ്ചായത്ത് വക രാജീവ് നഗർ ടി.വി സെന്‍ററിൽ മദ്യപിച്ചത് സമീപവാസിയായ സുനീഷ് തടഞ്ഞു.
ഇതിനുശേഷം സുനീഷിനെ വീട്ടിൽക്കയറി വലിച്ചിറക്കി വിറക് കമ്പുകൊണ്ട് ആക്രമിച്ചു. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ സുനീഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.ഒളിവിൽപോയ ഇരുവരെയും ചിങ്ങവനം പാത്താമുട്ടത്തുനിന്നും പിടികൂടി.
പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഒമാരായ രഞ്ജിത്, ജോഷി മാത്യു, ജോജി ജോസഫ്, ജോസ് സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

