പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിൽ രണ്ടു പേര് പിടിയില്‍
text_fieldsവെള്ളറട: ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തി പെട്രോള്‍ ബോംബെറിഞ്ഞ അക്രമികള്‍ പിടിയില്‍ .ഒറ്റ ശേഖരമംഗലം വട്ടപ്പറമ്പ് കുന്തളക്കോട് സ്വദേശി അനന്തു (21), കാട്ടാക്കട സ്വദേശി നിതിന്‍ (20) എന്നിവരാണ് പിടിയിലാതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ബൈക്കിലെത്തിയ സംഘം സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബെറിയുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ വിവിധ പ്രദേശങ്ങളിലെ സെക്യൂരിറ്റി ക്യാമറകളുടെ സഹായത്തോടെ അക്രമികളെ പൊലീസ് കണ്ടെത്തുകയായിരുന്നു. നിരവധി പേര് നോക്കി നില്‍ക്കുമ്പോഴാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ശേഷം അക്രമികള്‍ മടങ്ങിയത്.
വര്‍ഷങ്ങളായി ആര്യങ്കോട്, വെള്ളറട, നെയ്യാര്‍ഡാം സ്റ്റേഷനുകളുടെ പരിധിയില്‍ ഭീതി പരത്തി പിടിമുറുക്കിയ മയക്കുമരുന്നു സംഘത്തിലെ കണ്ണികളാണ് പിടിയിലായവര്‍. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുകള്‍ ഉള്‍പ്പെടെ പത്തിലേറെ കേസുകള്‍ ഇവരുടെ പേരിലുണ്ട്.

