സ്ഥലക്കച്ചവടത്തിൽ 90 ലക്ഷത്തിന്റെ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
text_fieldsജലീൽ, ഹനീഫ
മാള: സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി. എറിയാട് വലിയവീട്ടിൽ ജലീൽ (54), കൊടുങ്ങല്ലൂർ ലോകമലേശ്വരം കടമ്പോട്ട് വീട്ടിൽ മുഹമ്മദ് ഹനീഫ (71) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
അത്താണിയിൽ കെട്ടിടം രജിസ്റ്റർ ചെയ്ത് നൽകാമെന്നും പുത്തൻചിറയിലെ വീടും പറമ്പും മറ്റൊരു പറമ്പുമായി മാറാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പുത്തൻചിറ സ്വദേശിയായ വ യോധികനിൽനിന്ന് പല തവണകളായി 90 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. വസ്തു തീറ് നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതി.
ജലീൽ കൊടുങ്ങല്ലൂർ, മാള, പാലക്കാട്, ചാലിശ്ശേരി സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ്. മുഹമ്മദ് ഹനീഫയുടെ പേരിൽ മാള, പാലക്കാട് ചാലിശ്ശേരി സ്റ്റേഷനുകളിൽ കേസുകളുണ്ട്.
മാള സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി.എം. റഷീദ്, ഗ്രേഡ് എസ്.ഐമാരായ കെ.ആർ. സുധാകരൻ, എം.എ. മുഹമ്മദ് ബാഷി, ഗ്രേഡ് എ.എസ്.ഐമാരായ നജീബ്, ഷാലി, സി.പി.ഒമാരായ വഹദ്, ജിബിൻ, ഡിബീഷ്, വിപിൻലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

