എം.ഡി.എം.എയുമായി കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
text_fieldsലിസൺ, രാകേഷ്
പഴഞ്ഞി: കോട്ടോലിൽനിന്ന് എം.ഡി.എം.എയുമായി കൊലപാതക കേസിലെ പ്രതി ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. പോര്‍ക്കുളം കിടങ്ങന്‍ വീട്ടില്‍ ലിസണ്‍ (47), വെസ്റ്റ് മങ്ങാട് വടാശ്ശേരി വീട്ടില്‍ രാകേഷ് (35) എന്നിവരെയാണ് സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 11.40 ഗ്രാം എം.ഡി.എം.എ പിടികൂടി. കോട്ടോലിൽ വാടകവീട് കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തിയിരുന്നത്.
കാറ്ററിങ് സാധനങ്ങൾ വെക്കാനെന്ന വ്യാജേനയാണ് വീട് വാടകക്ക് എടുത്തിരുന്നത്. അറസ്റ്റിലായ ലിസൺ 2004ൽ അടുപ്പൂട്ടിയിൽ ടോർച്ച് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കൂടാതെ കഴിഞ്ഞ വർഷം 226 കിലോ കഞ്ചാവുമായി നെടുപുഴ പൊലീസ് ഇയാളെ പിടികൂടിയ കേസുമുണ്ട്. ഇരുവരും പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

