കത്തികാണിച്ച് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsസുനീഷ്, വിഷ്ണു
കൊച്ചി: താമസസ്ഥലത്ത് അതിക്രമിച്ച് കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം പിടിച്ചുവാങ്ങിയ കേസിലെ പ്രതികള്‍ പിടിയില്‍. ചിലവന്നൂര്‍ കോര്പറേഷന് കോളനിയില്‍ കുളങ്ങരവീട്ടില്‍ സുനീഷ് (25), ബന്ധുവായ വിഷ്ണു (പട്ടു വിഷ്ണു -22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ടൗണ്‍ സൗത്ത് എസ്.എച്ച്.ഒ എം.എസ്. ഫൈസലിെൻറ നേതൃത്വത്തിലെ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ചിലവന്നൂര്‍ കോര്പറേഷന് കോളനിയില്‍ മേനോന് കോംപ്ലക്സില്‍ താമസിക്കുന്ന റിഷാദിെൻറ മുറിയില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 2500 രൂപ പിടിച്ചു വാങ്ങുകയായിരുന്നു.
സഹോദരനെ കൊലപ്പെടുത്തിയതടക്കം നിരവധി അടിപിടി കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ സുനീഷീനെതിരെ കാപ്പ അടക്കമുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. രണ്ടാം പ്രതിയായ വിഷ്ണുവും നിരവധി അടിപിടിക്കേസുകളില്‍ പ്രതിയാണ്.

