യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsസചിൻസൺ, ജസ്റ്റിൻ സണ്ണി
ഏറ്റുമാനൂർ: വാഹനത്തിന് സൈഡ് നൽകിയില്ലെന്നു പറഞ്ഞ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് തെക്കേതടത്തിൽ വീട്ടിൽ സചിൻസൺ (26), ഏറ്റുമാനൂർ പള്ളിമല ഭാഗത്ത് കല്ലുവെട്ടും കുഴിയിൽ വീട്ടിൽ ജസ്റ്റിൻ സണ്ണി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി ഏറ്റുമാനൂർ കോണിക്കൽ ഭാഗത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പിന്തുടർന്നു തങ്ങളുടെ വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് മർദിക്കുകയും ആക്രമിക്കുകയുമായിരുന്നു.
സചിൻസണും ജസ്റ്റിൻ സണ്ണിയും ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

