Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവധശ്രമക്കേസിൽ രണ്ടുപേർ...

വധശ്രമക്കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
akhil
cancel
camera_alt

അഖിൽ, ഹ​രീ​ന്ദ്ര​ബാ​ബു

വൈ​പ്പി​ൻ: കു​ഴു​പ്പി​ള്ളി ബീ​ച്ച് റോ​ഡി​ല്‍ യു​വാ​ക്ക​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. വൈ​പ്പി​ത്ത​റ വീ​ട്ടി​ല്‍ സ​ജി​ത്തി​നെ​യും കൂ​ട്ടു​കാ​രെ​യും വ​ധി​ക്കാ​ൻ ശ്ര​മി​ച്ച അ​യ്യ​മ്പി​ള്ളി അ​റു​കാ​ട് വീ​ട്ടി​ല്‍ അ​ഖി​ൽ (ഉ​ണ്ണി പാ​പ്പാ​ൻ -28), ചെ​റാ​യി പാ​ല​ശ്ശേ​രി വീ​ട്ടി​ല്‍ ഹ​രീ​ന്ദ്ര​ബാ​ബു (30) എ​ന്നി​വ​രെ​യാ​ണ് മു​ന​മ്പം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ര്‍ എ.​എ​ല്‍. യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. പ​ട്ടി​ക കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ സ​ജി​ത്തി​നും കൂ​ട്ടു​കാ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​യു​ടെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്ര​തി​ക​ൾ ഇ​വ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. റൗ​ഡി ലി​സ്റ്റി​ൽ​പെ​ട്ട അ​ഖി​ലി​നെ 2020ൽ ​കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ല്‍നി​ന്ന്​ പു​റ​ത്താ​ക്കി​യ​താ​യി​രു​ന്നു.

എ​സ്.​ഐ​മാ​രാ​യ രാ​ജീ​വ്, സു​നി​ല്‍കു​മാ​ര്‍, എ.​എ​സ്.​ഐ സു​നീ​ഷ് ലാ​ല്‍, സി.​പി.​ഒ​മാ​രാ​യ ദേ​വ​ഷൈ​ന്‍, പ്ര​ശാ​ന്ത്, ലി​ഗി​ല്‍, ജോ​സ്, ആ​ശ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempted murder case
Next Story