പമ്പിൽനിന്ന് ലോറി മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
text_fieldsഅനസ്, ഷിയാസ്
പെരുമ്പാവൂർ: ലോറി മോഷ്ടാക്കളായ രണ്ടുപേർ പെരുമ്പാവൂർ പൊലീസിെൻറ പിടിയിലായി.തൊടുപുഴ മുതലക്കോടം ചെരിപുറത്ത് വീട്ടിൽ അനസ് അബ്ബാസ് (41), തൊടുപുഴ കരിക്കോട് മേലേപറമ്പിൽ വീട്ടിൽ ഷിയാസ് (46) എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എം.സി റോഡിനോട് ചേർന്ന റിലയൻസ് പെട്രോൾ പമ്പിെൻറ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കോട്ടയം മീനച്ചിൽ സ്വദേശി അശ്വിനികുമാറിെൻറ ലോറിയാണ് ഇവർ മോഷ്ടിച്ചത്. മോഷണത്തെത്തുടർന്ന് റൂറൽ ജില്ല െപാലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
അനസ് അബ്ബാസിനെതിരെ തൊടുപുഴ, കരിമണ്ണൂർ, കരിങ്കുന്നം പൊലീസ് സ്റ്റേഷനുകളിൽ മോഷണം അടക്കം നിരവധി കേസുകളുണ്ട്.ഇൻസ്പെക്ടർ രഞ്ജിത്ത്, സബ് ഇൻസ്പെക്ടർമാരായ ജോസി എം. ജോൺസൺ, റിൻസ് എം. തോമസ്, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒമാരായ അഷറഫ്, അഭിലാഷ്, ജിഞ്ചു കെ. മത്തായി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.