സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅൻവർ, സിയ
ആലപ്പുഴ: സ്കൂട്ടർ യാത്രികനെയും സുഹൃത്തിനെയും ആക്രമിച്ച് സ്വർണവും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ സ്റ്റേഡിയം വാർഡ് മഠത്തിൽപറമ്പ് സിയ (36), മഠത്തിൽപറമ്പ് അൻവർ (27) എന്നിവരെ നോർത്ത് െപാലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം.
ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപം നി൪ത്തിയിട്ട സ്കൂട്ടറില്‍ ഇരിക്കുന്നയാളിനെയും സുഹൃത്തിനെയും ദേഹോപദ്രവം ഏൽപിച്ചാണ് കവർച്ച നടത്തിയത്.
സൗത്ത് പൊലീസ് സബ് ഇൻസ്പെക്ടർ വി.ഡി. റെജിരാജ്, സബ് ഇൻസ്പെക്ടർമാരായ ടി.ഡി. നെവിൻ, പ്രവീൺ കുമാർ, എ.എസ്.ഐ മോഹൻകുമാർ, സി.പി.ഒമാരായ റോബിൻസൺ, പി.ജെ. സനിൽ, അരുൺകുമാർ, ബിനുകുമാർ, ജോജോ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.