Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹനത്തില്‍ കറങ്ങി...

വാഹനത്തില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പന; രണ്ട് പേര്‍ പിടിയില്‍

text_fields
bookmark_border
വാഹനത്തില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പന; രണ്ട് പേര്‍ പിടിയില്‍
cancel
camera_alt

മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, അ​ബ്ദു​ല്‍ നി​സ്താ​ര്‍

കൊണ്ടോട്ടി: കാറില്‍ കറങ്ങി നടന്ന് ലഹരിയുൽപന്നങ്ങള്‍ വില്‍ക്കുന്ന സംഘത്തിലെ രണ്ടുപേര്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ഫറൂഖ് ചുങ്കം പടന്നയില്‍ മുഹമ്മദ് ഷഫീഖ് (മാന്ത ഷഫീഖ് - 32), മലപ്പുറം ചാലിയം കൈതവളപ്പില്‍ അബ്ദുല്‍ നിസ്താര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി കൊണ്ടോട്ടി പെരിയമ്പലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്ന സംഘം വലയിലാകുകയായിരുന്നു. പിടിയിലായ ഷഫീഖ് കഴിഞ്ഞ വര്‍ഷം 50 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായിരുന്നു.

നാല് മാസം മുമ്പ് ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്‍പനയില്‍ സജീവമാകുകയായിരുന്നു. നിസ്താറിന്റെ പേരില്‍ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കൊലപാതക ശ്രമം, കളവ് എന്നീ കേസുകളുണ്ട്.ജില്ല പൊലിസ് മേധാവി ചൈത്രാ തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingMDMAKondotty policehashish oil smugglingdrug bust
News Summary - Two arrested for selling drugs while walking around in a vehicle
Next Story