പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ
text_fieldsശരത്, രാജൻ
തൃശൂർ: വടൂക്കര ജയ് കിസാൻ റോഡിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് വിറ്റ രണ്ടുപേർ പിടിയിൽ. പുത്തൂർ ചേമ്പൂർ സ്വദേശി തോമ്പിൽ ശരത്ത് (29), കണിമംഗലം പനമുക്ക് രാമൻചിറ അഭിലാഷ് രാജൻ (28) എന്നിവരെയാണ് നെടുപുഴ പൊലീസ് ‘തൂഫാൻ ദി നാർക്കോ ഹണ്ടു’മായി ബന്ധപ്പെട്ട പരിശോധനയിൽ പിടികൂടിയത്.
പ്രതികളിൽ നിന്ന് 6.65 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.ഞായറാഴ്ച പ്രതികൾ ബുള്ളറ്റിലെത്തി കഞ്ചാവ് വിൽക്കുകയായിരുന്നു. നെടുപുഴ സബ് ഇൻസ്പെക്ടർ പി.സി. സനേഷ് പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ട കുട്ടിയോട് ചോദിച്ചപ്പോഴാണ് കഞ്ചാവ് വാങ്ങാൻ വന്നതാണെന്നും പ്രതികളുടെ പക്കൽ കഞ്ചാവ് ഉണ്ടെന്നും അറിഞ്ഞത്.
ശരത്ത് ഒല്ലൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. രാജൻ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനേഷ്, മിനേഷ്, സിവിൽ പൊലീസ് ഓഫിസർ അബീഷ് ആന്റണി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

