പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടു പേര് പിടിയില്‍
text_fieldsവടശ്ശേരിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. അട്ടത്തോട് നെടുങ്ങാലില്‍ വീട്ടില്‍ രമേശന് (24), ഉതിമൂട്ടില്‍ കണ്ണന് ദാസ് (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ (22) കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഗര്‍ഭിണിയായ വിവരം മറച്ചുവെച്ച 10ാം ക്ലാസുകാരിയെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. ഒരു വര്‍ഷം മുമ്പ് നിലക്കലില്‍ ജോലിക്ക് വന്ന ജയകൃഷ്ണനുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു.
പെണ്‍കുട്ടി കൗണ്‍സലിങ്ങിന്റെ വിവിധ ഘട്ടങ്ങളിലാണ് തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ പറഞ്ഞത്. അങ്ങനെയാണ് ചൊവ്വാഴ്ച രാത്രി രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.