അന്തർ സംസ്ഥാന തൊഴിലാളിയുടെ പണംതട്ടിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsജോൺസൺ, നൗഷാദ്
ഗാന്ധിനഗർ: അന്തർ സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം പിടിച്ചുപറിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പുത്തൻപറമ്പിൽ വീട്ടിൽ ജയ്മോൻ എന്ന ജോൺസൺ (40), പെരുമ്പായിക്കാട് മുണ്ടകത്ത് വീട്ടിൽ നൗഷാദ് (44) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സംക്രാന്തി പെരുമ്പായിക്കാട് ഭാഗത്ത് ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തിവന്ന അന്തർ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ അതിക്രമിച്ചുകയറി പണം പിടിച്ചുപറിക്കുകയായിരുന്നു പ്രതികൾ.
ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ വിദ്യ, എ.എസ്.ഐ ബസന്ത്, സി.പി.ഒ സിജാസ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

