Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്വ​ത്ത് ഭാ​ഗം...

സ്വ​ത്ത് ഭാ​ഗം വെ​ക്കു​ന്ന​തി​ലെ ത​ർ​ക്കം; വയോധികനെ ആക്രമിച്ച സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
സ്വ​ത്ത് ഭാ​ഗം വെ​ക്കു​ന്ന​തി​ലെ ത​ർ​ക്കം; വയോധികനെ ആക്രമിച്ച സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
cancel
camera_alt

മാ​ക്സ്​​വെ​ൽ, ര​മേ​ശ്

Listen to this Article

കൊ​ല്ലം: ഭാ​ര്യാ​പി​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. മൂ​താ​ക്ക​ര സൂ​നാ​മി ഫ്ലാ​റ്റ്-62 ൽ ​മാ​ക്സ്​​വെ​ൽ (34- ടി​നു), മൂ​താ​ക്ക​ര ന​സ്ര​ത്ത് ഭ​വ​നി​ൽ സ്ലം ​കോ​ള​നി-97​ൽ എ​സ്. ര​മേ​ശ് (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​ള്ളി​ത്തോ​ട്ടം ഗ​ലീ​ലി​യോ ന​ഗ​ർ-37​ൽ മ​ർ​സി​ലി​നാ​ണ്​ (63) കു​ത്തേ​റ്റ​ത്. സ്വ​ത്ത് ഭാ​ഗം വെ​ക്കു​ന്ന​തി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് 2.30 ഓ​ടെ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യാ പി​താ​വ്​ മ​ർ​സി​ലി​നെ ഒ​ന്നാം പ്ര​തി ച​വി​ട്ടി​യു​ണ​ർ​ത്തി നെ​ഞ്ചി​ൽ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​ള്ളി​ത്തോ​ട്ടം ഇ​ൻ​സ്​​പെ​ക്ട​ർ ഫ​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​നി​ൽ ബേ​സി​ൽ, യേ​ശു​ദാ​സ്, ജാ​ക്സ​ൺ എ​സ്.​സി.​പി.​ഒ​മാ​രാ​യ സ്​​ക്ലോ​ബി​ൻ, അ​നീ​ഷ്, ജൂ​ഡ് സി.​പി.​ഒ സു​ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Two arrestedkollamold man attacked
News Summary - Two arrested for attacking elderly man
Next Story