ഗൃഹനാഥനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsചാരുംമൂട്: ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പണയിൽ സായ് ഭവനത്തിൽ സോമരാജനെ (55) ആക്രമിച്ച കേസിൽ ശൂരനാട് ആനയടി വിഷ്ണു ഭവനം വിഷ്ണു (21), പണയിൽ സ്നേഹാലയത്തിൽ സജയൻ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് സോമരാജെൻറ വീടിന് മുന്നിലെ റോഡിൽ മദ്യപിച്ച സംഘം ബഹളമുണ്ടാക്കിയിരുന്നു. ഇത് ചോദ്യംചെയ്തതിന് വീടുകയറി മർദിച്ചതായാണ് സോമരാജെൻറ പരാതി.
അക്രമിസംഘം പയ്യനല്ലൂരിൽ കാർ അടിച്ചുതകർത്തതുൾപ്പെടെയുള്ള അക്രമപ്രവർത്തനങ്ങൾ നടത്തിയതിന് അടൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽവിട്ട ഇവരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. പരിക്കേറ്റ സോമരാജൻ ചികിത്സയിലാണ്.

