Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമീൻ വിൽപനക്കാരനെ...

മീൻ വിൽപനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
vargees, sanu
cancel
camera_alt

മി​ഷോ​ൺ വ​ർ​ഗീ​സ്, മൈ​ക്കി​ൾ സാ​നു


പറവൂർ: മീൻ വില കുറച്ച് നൽകിയില്ലെന്ന് പറഞ്ഞ് വിൽപനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോട്ടപ്പുറം പറമ്പേൽ വീട്ടിൽ മിഷോൺ വർഗീസ് (21), ചോഴിയത്ത് വീട്ടിൽ മൈക്കിൾ സാനു (18) എന്നിവരെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൻവേലിക്കര കപ്പേളക്കുന്ന് സ്വദേശി രാമനാണ് മർദനമേറ്റത്.

കഴിഞ്ഞ ഒമ്പതിന് ആയിരുന്നു സംഭവം. മീൻ വിലയിൽ ഡിസ്കൗണ്ട് വേണമെന്ന് പറഞ്ഞായിരുന്നു മർദിച്ചത്. ഗുരുതര പരിക്കേറ്റ രാമൻ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതികളെ ഇൻസ്പെക്ടർ വി. ജയകുമാർ, എസ്.ഐ എം.എസ്. മുരളി, എ.എസ്.ഐ സി.എ. ഷാഹിർ, സി.പി.ഒമാരായ ജുബി, മൃദുൽ, ഷിബു, ഷീജ, സിന്ധു തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Two arrested for assaulting fishmonger
Next Story