Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമു​ക്കു​പ​ണ്ടം...

മു​ക്കു​പ​ണ്ടം പ​ണ​യം​െ​വ​ച്ച്​ പ​ണം ത​ട്ടി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മു​ക്കു​പ​ണ്ടം പ​ണ​യം​െ​വ​ച്ച്​ പ​ണം ത​ട്ടി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

അ​ബ്ദു​റ​ഹ്​​മാ​ൻ, റം​സി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് സ്വ​ർ​ണ​പ്പ​ണ​യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​െ​വ​ച്ച് 1.20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​രെ ​െപാ​ലീ​സ് പി​ടി​കൂ​ടി. പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം ആ​സാ​ദ് ന​ഗ​റി​ൽ അ​ബ്ദു​റ​ഹ്​​മാ​ൻ (42), വ​ള്ള​ക്ക​ട​വ്​ ക​ൽ​മ​ണ്ഡ​പം ഖ​ദീ​ജ മ​ൻ​സി​ലി​ൽ റം​സി (24) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ല്ലം ​െപാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​നു​വ​രി 15ന്​ ​ര​ണ്ടോ​ടെ കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ വ​ണ്ടി​ത്ത​ടം അ​പ​ര്‍ണ ഫൈ​നാ​ൻ​സി​ൽ 36 ഗ്രാം ​തൂ​ക്കം വ​രു​ന്ന വ്യാ​ജ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം​െ​വ​ച്ച് 1.20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ര​സീ​ത് പ​രി​ശോ​ധി​ച്ചു​നോ​ക്കി​യ​പ്പോ​ൾ പ്ര​തി​ക​ൾ ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​റി​ൽ ഒ​മ്പ​ത്​ അ​ക്ക​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​വ​രെ തി​രി​കെ വി​ളി​ക്കാ​നാ​യി സ്ഥാ​പ​ന ഉ​ട​മ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ പ്ര​തി​ക​ൾ കാ​റി​ൽ ക​യ​റി അ​തി​വേ​ഗം ഓ​ടി​ച്ച്പോ​യി. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്നും ന​ൽ​കി​യ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞ​ത്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ കെ.​എ​ല്‍-01 ര​ജി​സ്റ്റ​ർ ന​മ്പ​രു​ള്ള സ്വി​ഫ്റ്റ് കാ​ർ എ​ന്നു​മാ​ത്ര​മാ​ണ് അ​ന്നേ​ദി​വ​സം ല​ഭി​ച്ച വി​വ​രം. സ്ഥാ​പ​ന​ത്തി​ൽ സി.​സി.​ടി.​വി കാ​മ​റ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ​െപാ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും മ​റ്റും ന​ട​ത്തി​യ വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഫോ​ർ​ട്ട് എ.​സി.​പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ലം എ​സ്.​എ​ച്ച്.​ഒ സു​രേ​ഷ് വി. ​നാ​യ​ർ, എ​സ്.​ഐ മാ​രാ​യ ബി​പി​ൻ പ്ര​കാ​ശ്, വൈ​ശാ​ഖ്, സ​തീ​ഷ് കു​മാ​ർ, സി.​പി.​ഒ മാ​രാ​യ രാ​ജീ​വ് കു​മാ​ർ, രാ​ജീ​വ്, ര​മ, സെ​ലി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ​െപാ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ സ​മാ​ന​രീ​തി​യി​ൽ പൂ​ന്തു​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​ബ്ദു​റ​ഹി​മാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ​െപാ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​ർ പെ​യി​ൻ​റ​ടി​ച്ച് ന​മ്പ​ർ മാ​യ്ച്ച നി​ല​യി​ൽ ​െപാ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - two arrested
Next Story