നിരവധി കവർച്ച, പിടിച്ചുപറി കേസുകളിലെ പ്രതികളായ രണ്ടു പേർ പിടിയിൽ
text_fieldsപ്രതികളായ അനിൽകുമാർ, റോജിൻ
മട്ടാഞ്ചേരി: നിരവധി കവർച്ച, പിടിച്ചുപറി കേസുകളിലെ പ്രതികളായ രണ്ടു പേർ ഫോർട്ട്കൊച്ചി പൊലീസിെൻറ പിടിയിലായി. മട്ടാഞ്ചേരി ആനവാതിലിൽ തോപ്പിനകത്ത് തമ്പി എന്ന അനിൽകുമാർ(42), കാട്ടിപറമ്പ് വള്ളന്തറ വീട്ടിൽ റോജൻ പോൾ(41) എന്നിവരെയാണ് അസി.കമീഷണർ വി.ജി. രവീന്ദ്രനാഥ്, ഇൻസ്പെക്ടർ ജി. മനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലെ ഉടമയെയും ജീവനക്കാരനെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയശേഷം മർദിച്ച് പണം കവർച്ച ചെയ്ത സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡിൽ എത്തിച്ച് തെളിവെടുത്തു. എസ്.ഐമാരായ കെ. മനോജ്, മധുസൂദനൻ, എ.എസ്.ഐമാരായ സജീവ് രാജ്, സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, നിമേഷ്, ജോബിൻ, ജോബി,അയ്യപ്പൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ ഗുണ്ട നിയമപ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു.