വീട്ടുമുറ്റത്ത് കുഴിച്ചിട്ട കഞ്ചാവുമായി ഇരട്ടസഹോദരങ്ങൾ പിടിയിൽ
text_fieldsശേഷാസെൻ, മായാസെൻ
ഇലവുംതിട്ട: വീട്ടുമുറ്റത്ത് കുഴിച്ചിട്ട 2.342 കിലോ കഞ്ചാവുമായി ഇരട്ടസഹോദരങ്ങൾ പിടിയിൽ. ബുധനാഴ്ച വൈകീട്ട് പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇലവുംതിട്ട, മെഴുവേലി അത്രപ്പാട്ട് കോളനിയിൽ കുന്നുംപുറത്ത് വീട്ടിൽ ശേഷാസെൻ (32), മായാസെൻ (32) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് ഇരുവരും.
കോഴഞ്ചേരി, ചെന്നീർക്കര, പ്രക്കാനം, വലിയവട്ടം തുടങ്ങിയ മേഖലകളിൽ യഥേഷ്ടം കഞ്ചാവ് ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരവും ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടറായ എസ്.ബി. ആദർശ്, ആർ. സന്തോഷ്, ബിനു സുധാകർ, സി.ഇ.ഒമാരായ സുൽഫിക്കർ, മനോജ് കുമാർ, ഷാജി ജോർജ്, വനിത ജീവനക്കാരായ കവിത, ഗീതാലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി പ്രതികളെ തടഞ്ഞുവെച്ചതിനുശേഷം വീടും മുറ്റവും കുഴിച്ച് പരിശോധിച്ചപ്പോഴാണ് 2.342 കിലോ കഞ്ചാവ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

