Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
cancel

നെടുമ്പാശേരി: ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കൽ വീട്ടിൽ ജെയിംസ് (59) ആണ് അറസ്റ്റിലായത്​.

ട്യൂഷൻ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതികളെ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് പ്രതി പിടിയിലാകുന്നത്.

നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ. അനീഷ് കെ. ദാസ്, എ.എസ്.എമാരായ ബിജേഷ്, ബാലചന്ദ്രൻ, അഭിലാഷ്, എസ്.സി.പി.ഒമാരായ റോണി, ജിസ്മോൻ, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tuition teacher arrested for Sexual abusing boys
Next Story