Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ ക്ലാസ് അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ ക്ലാസ് അധ്യാപകൻ അറസ്റ്റിൽ
cancel

മുംബൈ: വിഖ്രോളിയിൽ ട്യൂഷൻ സെന്ററിലെത്തിയ 13 വയസ്സുകാരിയായ പെൺകുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചുവെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് 21 കാരനായ ഫഹദ് ഖാൻ എന്ന ട്യൂഷൻ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ 26-നാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. പതിവുപോലെ അന്നും കുട്ടി ട്യൂഷൻ ക്ലാസിലേക്ക് പോയതായിരുന്നു. എന്നാൽ അന്ന് വീട്ടിൽ എത്തിയ കുട്ടി തനിക്ക് നേരിട്ട ക്രൂരതടെക്കുറിച്ച് മാതാപിതാക്കളോട് വിവരിക്കുകയായിരുന്നു. മകളുടെ വാക്കുകൾ കേട്ട് തകർന്ന രക്ഷിതാക്കൾ ഉടനെതന്നെ വിഖ്രോളി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് അധ്യാപകനെ കസ്റ്റടിയിൽ എടുക്കുകയായിരുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങൾ സമൂഹത്തിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതെളിക്കാറുണ്ട്. മാതാപിതാക്കൾ ഏറെ വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് തങ്ങളുടെ മക്കളെ ട്യൂഷൻ ക്ലാസുകളിലേക്കും സ്കൂളുകളിലേക്കും അയക്കുന്നത്. എന്നാൽ അറിവ് പകർന്നു നൽകേണ്ട ഗുരുനാഥൻമാർ തന്നെ ഇത്തരത്തിലുള്ള ഹീനകൃത്യങ്ങളിൽ ഏർപ്പെടുന്നത് സമൂഹത്തിന്റെ ധാർമ്മിക അടിത്തറയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ശക്തമായ ജാഗ്രത മാതാപിതാക്കളുടെ ഭാഗത്തുനിന്നും സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.

നിലവിൽ ഈ കേസിൽ പൊലീസ് അന്വേഷണം അതിവേഗം പുരോഗമിക്കുകയാണ്. പ്രതിയായ അധ്യാപകന്റെ കീഴിൽ ട്യൂഷന് പഠിക്കുന്ന മറ്റ് കുട്ടികളും സമാനമായ രീതിയിൽ ചൂഷണത്തിനോ ദുരുപയോഗത്തിനോ ഇരയായിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യലുകളും തെളിവെടുപ്പുകളും നടത്തിവരുന്നു. എങ്കിലും ഇതുവരെ മറ്റ് പരാതികളോ പുതിയ ഇരകളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ നിയമപരമായ എല്ലാ കർശന നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tuition class teacher arrested for raping 13-year-old girl
Next Story