Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആറര വയസ്സുകാരിയെ...

ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും

text_fields
bookmark_border
Court verdict
cancel

തി​രു​വ​ന​ന്ത​പു​രം: ആ​റ​ര വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും 30,000 രൂ​പ പി​ഴ​യും. കാ​ഞ്ഞി​രം​കു​ളം ലൂ​ർ​ദ്പു​രം ചാ​ണി​വി​ള വീ​ട്ടി​ൽ കാ​ർ​ലോ​സി​നെ​യാ​ണ് (55) തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്ന​ര വ​ർ​ഷം അ​ധി​ക​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2021 ആ​ഗ​സ്റ്റ് 30ന്​ ​രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ മു​ത്ത​ശ്ശി മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി ബ​ഹ​ളം വെ​ച്ച​തോ​ടെ മു​ത്ത​ശ്ശി പ്ര​തി​യെ മ​ർ​ദി​ക്കു​ക​യും തു​ട​ർ​ന്ന് കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ.​എം. മു​ബീ​ന എ​ന്നി​വ​ർ ഹാ​ജ​രാ​യി. കാ​ഞ്ഞി​രം​കു​ളം എ​സ്.​ഐ ഇ.​എം. സ​ജീ​റാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
TAGS:rape attemptgirlaccused punished
News Summary - trying to molest a six-and-a-half-year-old girl; accused was sentenced to six years rigorous imprisonment and fine
Next Story