കേരളത്തിൽ നിന്നുള്ള ചരക്കുലോറിക്ക് നേരെ മഹാരാഷ്ട്രയിൽ ആക്രമണം; ഡ്രൈവർക്കും സഹായിക്കും ഗുരുതര പരിക്ക്
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: കേരളത്തിൽ നിന്ന് ആപ്പിളുമായി മധ്യപ്രദേശിലേക്കുപോയ ലോറി തടഞ്ഞുനിർത്തി ഡ്രൈവറെയും സഹായിയെയും മാരകമായി വെട്ടിപ്പരിക്കേൽപിച്ചു. വ്യാഴാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ ഉമർഖേഡിലാണ് സംഭവം. മംഗളൂരു സ്വദേശിയായ ഡ്രൈവർ അൽവിൻ പയസ്, സഹായി മഹാരാഷ്ട്ര താനെ സ്വദേശി മുഹമ്മദ് നദാഫ് നിസാർ ഖുറൈശി എന്നിവരാണ് ആക്രമണത്തിനിരയായത്. ഗുരുതര പരിക്കേറ്റ ഖുറൈശി, യശോസായി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കിലോമീറ്ററുകളോളം വാഹനത്തെ പിന്തുടർന്ന അക്രമിസംഘം വിജനമായ പ്രദേശത്ത് ലോറി തടഞ്ഞുനിർത്തി മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുവർക്കും തലക്കും മുഖത്തും പിറകിലും ആഴത്തിൽ വെട്ടേറ്റു. പ്രദേശവാസികളും യാത്രക്കാരുമാണ് രക്ഷക്കെത്തിയത്. ഉഡുപ്പി സ്വദേശി സയ്യിദ് വാജിദ് അലിയുടെ പേരിലാണ് ലോറി. ഈ റൂട്ടിൽ ചരക്കുവാഹനങ്ങൾക്കും തൊഴിലാളികൾക്കും നേരെയുള്ള ആസൂത്രിത ആക്രമണങ്ങളും പിടിച്ചുപറിയും വർധിക്കുന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

