Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right65കാരിയെ പീഡിപ്പിക്കാൻ...

65കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
65കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
cancel

വടശ്ശേരിക്കര: മണിയാറിൽ 65കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പൊലീസ് പിടിയിലായി. വടശ്ശേരിക്കര അരിക്കക്കാവ് സ്വദേശി ചരിവ്കാലായിൽ വീട്ടിൽ രഘു എന്ന് വിളിക്കുന്ന ബഷീറാണ് (51) പിടിയിലായത്.

വെള്ളിയാഴ്ച പുലർച്ച മൂന്നോടെ അടുക്കള വാതിൽ പൊളിച്ച് അതിക്രമിച്ചുകടന്നാണ് ഇയാൾ സ്ത്രീയെ കടന്നുപിടിച്ചത്. വയോധിക ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് വീട്ടിലെ മറ്റുള്ളവർ ഉണർന്നപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുനാട് സി.ഐ രാജീവ് കുമാറി‍െൻറ നിർദേശപ്രകാരം എ.എസ്.ഐമാരായ റെജി തോമസ്, റോയി ജോൺ, സി.പി.ഒമാരായ വിനീഷ് ഉതിമൂട്, വിനീഷ് ചിറ്റാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - tried to rape the 65-year-old woman; Defendant arrested
Next Story