മുനിസിപ്പൽ ഓഫിസിൽ അതിക്രമം: മൂന്നുപേർ അറസ്റ്റിൽ
text_fieldsനജീബ്, അൻസാർ നജീബ്, സക്കീർ
ഈരാറ്റുപേട്ട: മുനിസിപ്പൽ ഓഫിസിൽ അതിക്രമം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. നടയ്ക്കൽ ഈലക്കയം മറ്റക്കൊമ്പനാല് വീട്ടിൽ നജീബ്. പി.എ (56), ഇയാളുടെ മകൻ അൻസാർ നജീബ് (31), അരുവിത്തുറ കൊല്ലംപറമ്പിൽ വീട്ടിൽ സക്കീർ. കെ.എം (47) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം രാവിലെ 11ഓടെ ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫിസിൽ അതിക്രമിച്ചുകയറി സീനിയർ ക്ലർക്കിനെ ദേഹോപദ്രവമേൽപിക്കുകയും ഓഫിസിൽ ചളി ചവിട്ടിത്തേക്കുകയും ചളിവെള്ളം ബക്കറ്റിൽ കോരിയൊഴിക്കുകയുമായിരുന്നു. പ്രതികളിൽ ഒരാളായ നജീബിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ രണ്ട് കേസും അൻസാറിന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

