വനത്തിൽനിന്ന് മരങ്ങൾ മുറിച്ചുകടത്തി; രണ്ടുപേർക്കെതിരെ കേസ്
text_fieldsവടക്കഞ്ചേരി: കരിങ്കയം വട്ടപ്പാറ വനമേഖലയിൽനിന്ന് ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ ആലത്തൂർ വനം റേഞ്ച് ഓഫിസർ കേസെടുത്തു.കരിങ്കയം പി.ടി. സനീഷ് (39), ഷിനു ജോസഫ് (35) എന്നിവർക്കെതിരെയാണ് കേസ്. ആലത്തൂർ വനം റേഞ്ചിലെ പുഴക്കലിടം മലവാരത്തിൽപ്പെട്ട അര ഏക്കർ വനഭൂമിയിൽനിന്നാണ് തേക്ക്, ഇരുപൂൾ, ചടച്ചി, മരുത് തുടങ്ങി 20ളം മരങ്ങൾ കടത്തിയത്.
ഒരു മാസത്തോളമായി ഇവിടെനിന്ന് മരങ്ങൾ മുറിച്ചിട്ടുണ്ട്. ജീപ്പ്, പിക്അപ് വാൻ പോലുള്ള വാഹനങ്ങളിലാണ് തടി കടത്തിയത്. കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ പിടികൂടിയിട്ടില്ല. സംഭവസ്ഥലത്ത് മുറിച്ചിട്ട കഷണങ്ങൾ മാത്രമാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.