വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ
text_fieldsകായംകുളം: വിദേശത്ത് ജോലി നൽകാമെന്നുപറഞ്ഞ് നിരവധി യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ. പുതുപ്പള്ളി ഗോവിന്ദമുട്ടം അനിത ട്രാവൽസ് ഉടമ കണ്ണമംഗലം ഈരേഴ വടക്ക് കുറ്റിയിൽ പടീറ്റതിൽ വീട്ടിൽനിന്ന് പുതുപ്പള്ളി വടക്ക് ഉഷസിൽ കൃഷ്ണകുമാറാണ് (ശിവരശൻ ശ്രീകുമാർ 50) പൊലീസിെൻറ പിടിയിലായത്. കൊല്ലം ജില്ലയിലെ വെട്ടിക്കവല സ്വദേശിയായ യുവാവിന് മലേഷ്യയിൽ സ്റ്റോർ കീപ്പർ ജോലിക്കുള്ള വിസയും ടിക്കറ്റും വാഗ്ദാനം ചെയ്ത 95,000 രൂപ തട്ടിയ കേസിലാണ് നടപടി.
അന്വേഷണത്തിനിടെ കന്യാകുമാരി സ്വദേശിനിയിൽനിന്ന് ഭർത്താവിന് മലേഷ്യയിൽ ജോലിനൽകാമെന്ന് പറഞ്ഞ് 50,000 രൂപയും ഇലിപ്പക്കുളം ചൂനാട് സ്വദേശികളായ യുവാക്കൾക്ക് അയർലൻഡിൽ ജോലിനൽകാമെന്ന് പറഞ്ഞ് നാലുലക്ഷം രൂപയും കൊട്ടാരക്കര വെളിയം സ്വദേശിയിൽനിന്ന് ഒരുലക്ഷം രൂപയും തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യ അനിത കേസിൽ രണ്ടാംപ്രതിയാണ്.
ട്രാവൽസിൽവെച്ചും അനിതയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലൂടെയാണ് പണമിടപാട് നടത്തിയിട്ടുള്ളത്. സ്ഥാപനത്തിന് ട്രാവൽ ഏജൻസി നടത്തുന്നതിനോ വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനോ ലൈസൻസ് ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ നിരവധി പേരിൽ നിന്നും ഇത്തരത്തിൽ പണവും പാസ്പോർട്ടും തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്റെ നിർദേശപ്രകാരം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ ഓസ്റ്റിൻ, ജി. ഡെന്നിസൺ, എ.എസ്.ഐ. റീന, പൊലീസ് ഉദ്യോഗസ്ഥരായ സബീഷ്, അതുല്യമോൾ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

