Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയോര ഹൈവേ നിർമാണത്തിന് മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ച ട്രാൻസ്ഫോർമർ മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മലയോര ഹൈവേ നിർമാണത്തിന് മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ച ട്രാൻസ്ഫോർമർ മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ
cancel

ചിറ്റാരിക്കാൽ (കാസർകോഡ്): മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ട്രാൻസ്ഫോർമർ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ (31), പുഷ്പരാജ് (43) എന്നിവരാണ് പിടിയിലായത്.

ഫെബ്രുവരി 28നാണ് കെ.എസ്.ഇ.ബി നല്ലോമ്പുഴ സെക്ഷൻ പരിധിയിൽ അരിയിരിത്തി എന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന ട്രാൻസ്ഫോർമർ മോഷണം പോയത്. സെക്ഷൻ അസി. എൻജിനീയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. ട്രാൻസ്ഫോർമർ കൊണ്ടുപോകുന്നതിനിടെ പെരിങ്ങോത്ത് വെച്ച് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ​Transformer kept for replacement for the construction of a mountain highway was stolen; Two arrested
Next Story