പെണ്‍വാണിഭം അന്വേഷണം ഇടപാടുകാരിലേക്ക്
text_fieldsകോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച പെൺവാണിഭ സംഘങ്ങളുടെ ഇടപാടുകാർക്കെതിരായ അന്വേഷണം ഉൗർജിതമാക്കി പൊലീസ്. പെൺവാണിഭ സംഘങ്ങൾ കോഴിക്കോട് കേന്ദ്രീകരിക്കാൻ തുടങ്ങിയതോെടയാണ് പൊലീസ് നടപടി ശക്തമാക്കിയത്. അടുത്തിടെയായി ചേവരമ്പലം, പുതിയറ, തൊണ്ടയാട് എന്നിവിടങ്ങളിൽനിന്നായി മൂന്നു പെൺവാണിഭ സംഘങ്ങളിലെ ഇതര സംസ്ഥാനക്കാരിയായ യുവതിയുൾപ്പെടെ പതിനഞ്ചോളം പേരാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞദിവസം തൊണ്ടയാട് മുതരക്കാല വയലിലെ ഇരുനിലവീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച പെണ്‍വാണിഭ സംഘത്തിലെ സ്ത്രീയുൾപ്പെടെ മെഡിക്കൽ കോളജ് പൊലീസിെൻറ പിടിയിലായ അഞ്ചുപേരും ഇതിലുൾപ്പെടും. ഇവിടെനിന്ന് പൊലീസ് രക്ഷപ്പെടുത്തിയ കോഴിക്കോട്ടുകാരിയായ യുവതിയെയും കൊൽക്കത്ത സ്വദേശിനിയെയും സ്റ്റേഹോമിലേക്ക് മാറ്റുകയായിരുന്നു.
പ്രതികളുടെ മൊബൈൽ ഫോൺ കാളുകളും വാട്സ്ആപ് ചാറ്റുകളും പരിശോധിച്ചപ്പോൾ വാണിഭകേന്ദ്രത്തിലെ നിത്യ സന്ദർശകരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി ഇവർക്കെതിെര കേസെടുക്കും. ജില്ലയിലെ ചിലരുടെ ഒത്താശയോടെയാണ് മറ്റു ജില്ലയിൽനിന്നടക്കമുള്ളവർ പെൺവാണിഭ സംഘങ്ങളിലെത്തുന്നത് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
തൊണ്ടയാട് വാടക വീട് നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ. നസീറാണെന്നും മഞ്ചേരി സ്വദേശിനിയും ഏറെക്കാലമായി മാങ്കാവിൽ താമസിക്കുകയും ചെയ്യുന്ന സീനത്താണ് ഇടപാടുകൾ നിയന്ത്രിക്കുകയും വിവിധയിടങ്ങളിലെ സ്ത്രീകളെയടക്കം ഇങ്ങോട്ടെത്തിച്ചെതന്നും കണ്ടെത്തിയിട്ടുണ്ട്. പെൺവാണിഭ സംഘങ്ങളിലേക്ക് കൊൽക്കത്തയിൽനിന്നടക്കം യുവതികളെ എത്തിക്കുന്നതിനായി ചില ഏജൻറുമാർ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. പിടിയിലായവരെ ചോദ്യംചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. നേരത്തേ കക്കാടംപൊയിലിലെ റിസോർട്ടിലേക്ക് പ്രായപൂർത്തിയാവാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ വാണിഭത്തിനെത്തിച്ചത് പൊലീസ് കണ്ടെത്തുകയും പെൺകുട്ടിയെ കൊണ്ടുവന്ന കര്‍ണാടക ചിക്കമഗളൂരു സ്വദേശിനി ഫര്‍സാന പിന്നീട് അറസ്റ്റിലാവുകയും ചെയ്തിരുന്നു.