ആഡംബര ബൈക്കിൽ കഞ്ചാവ് കടത്ത്; മൂന്നുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
തൊടുപുഴ: ബൈക്കിൽ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കൾ എക്സൈസ് പിടിയിലായി. മയക്കുമരുന്നുകൾക്കെതിരെയുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കാരിക്കോട് ഭാഗത്ത് നടത്തിയ രാത്രി വാഹന പരിശോധനയിലാണ് ഡ്യൂക്ക് ബൈക്കിൽ കടത്തിയ 45 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻ കരയിൽ വീട്ടിൽ മാഹിൻ സുധീർ (19), ഇടവെട്ടി മരുതുങ്കൽ വീട്ടിൽ മാഹിൻ നൗഷാദ് (22 ), കുമ്പംകല്ല് മണൽപറമ്പിൽ മുഹമ്മദ് ഹസീബ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇടവെട്ടി, ജാരം ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് ഇടപാടുകളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. റെയിഡിൽ പ്രിവന്‍റിവ് ഓഫിസർമാരായ സാവിച്ചൻ മാത്യു, ജയരാജ്, വി.ആർ. രാജേഷ്, പി.എസ്. അനൂപ്, ബാലുബാബു, അനീഷ് ജോൺ എന്നിവർ പങ്കെടുത്തു.