പതിനൊന്നുകാരിയെ പീഡിപ്പിച്ച വ്യാപാരി പിടിയിൽ
text_fieldsകുറിച്ചി: കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിച്ച 74 കാരൻ പിടിയിൽ. കുറിച്ചി പുലികുഴിമറ്റം കുളങ്ങര യോഗി ദാസനെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. കുറിച്ചിയിൽ പലചരക്കു കട നടത്തുന്ന പ്രതിയുടെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നു ഇയാൾ.
കഴിഞ്ഞ ജൂൺ മുതൽ ഇയാൾ പെൺകുട്ടിയെ പലവിധ പീഡനങ്ങൾക്കും ഇരയാക്കിയതായി പൊലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ മാതാപിതാക്കളാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ചിങ്ങവനം പൊലീസിൽ പരാതി നൽകിയത്.തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ. ജിജുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച പലചരക്കു കടയിൽ എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.