പീഡിപ്പിച്ച് മുങ്ങി നടന്ന പ്രതി പിടിയിൽ
text_fieldsകമറുദ്ദീൻ
വണ്ടൂർ: നിക്കാഹ് നടത്തിയതായി തെറ്റിദ്ധരിപ്പിച്ച് കുറ്റിയിൽ സ്വദേശിനിയെ പീഡിപ്പിച്ച് മുങ്ങി നടന്ന പ്രതി പിടിയിൽ. കൊണ്ടോട്ടി ചെറുകാവ് മണ്ണാറക്കൽ ഹൗസിൽ കമറുദ്ദീനെയാണ് (45) സി.ഐ ഇ. ഗോപകുമാർ അറസ്റ്റ് ചെയ്തത്.ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതി കുറ്റിയിൽ സ്വദേശിനിയെ നിക്കാഹ് നടത്തിയതായി തെറ്റിദ്ധരിപ്പിച്ച് ഒരുദിവസം യുവതിയുടെ വീട്ടിൽ തങ്ങി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ശേഷം ഇയാൾ മുങ്ങുകയായിരുന്നു. പ്രതിയെ കൊണ്ടോട്ടിയിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് കെ.ജി. അനൂപ്, സി.പി.ഒമാരായ കെ.ഇ. രാകേഷ്, എം. ഫൈസൽ എന്നിവർ നേതൃത്വം നൽകി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.