Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിക്ക് പീഡനം: പ്രതി 10 വർഷത്തിനുശേഷം പിടിയിൽ
text_fieldsbookmark_border
പത്തനംതിട്ട: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ, വീട്ടിൽ കടന്നുകടന്നുകയറി പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ പ്രതിയെ പുളിക്കീഴ് പൊലീസ് പത്തുവർഷത്തിനുശേഷം പിടികൂടി. പുളിക്കീഴ് ചാത്തങ്കേരി, വിളക്കുപാടത്തിൽച്ചിറ വീട്ടിൽ ഓമന എന്ന് വിളിക്കുന്ന ജെയിംസ് ചാക്കോ (48)യെയാണ് പിടികൂടിയത്. 2016 ഒക്ടോബർ 21നും 22നുമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷെഫീക്ക്, എസ്.ഐ നൗഫൽ, സി.പി.ഒമാരായ അനൂപ്, സുദീപ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് വെണ്ണിക്കുളത്തുനിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

