Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനം; പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും

text_fields
bookmark_border
പീഡനം; പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും
cancel

പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും ശിക്ഷ. പന്തളം തോന്നല്ലൂർ പുതിയയ്യത്തു കിഴക്കേതിൽ അനീഷിനെയാണ് (40) അടൂർ അതിവേ​ഗ കോടതി ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചത്. പ്രതി പിഴ അടക്കുകയാണെങ്കിൽ ആ തുക അതിജീവിതക്ക് നൽകാൻ ജില്ല ലീ​ഗൽ സർവിസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.

2024 മുതലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഒരു വർഷത്തിലേറെക്കാലം ഇയാളിൽനിന്നും കുട്ടി പലതവണ പീഡനം നേരിട്ടു. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പന്തളം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി. പ്രജീഷാണ് എഫ്.ഐ.ആ‍ർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ അനീഷ് ഏബ്രഹാം, എ.എസ്.ഐ ബി. ഷൈൻ, എസ്.സി.പി.ഒ എസ്. അൻവർഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതി ഭാഗത്തുനിന്ന് നാല് സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Torture Case: Accused Gets 29 Years RI
Next Story