Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടയിൽനിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsbookmark_border
ബേപ്പൂർ പൊലീസ് പെട്ടിക്കടയിൽ പരിശോധന നടത്തുന്നു
ബേപ്പൂർ: സർക്കാർ ലഹരിവിരുദ്ധ പദ്ധതിയായ 'ഉണർവി'ന്റെ ഭാഗമായി ബേപ്പൂർ പൊലീസ് നടത്തിയ പരിശോധനയിൽ പെട്ടിക്കടയിൽനിന്ന് 8000 രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി.
ബേപ്പൂർ ഹൈസ്കൂളിന് സമീപത്തെ ഷാജി ടാക്കീസിനോട് ചേർന്ന പെട്ടിക്കടയിൽനിന്നാണ് സിഗരറ്റുകളും ബീഡിയും മറ്റു പുകയില ഉൽപന്നങ്ങളും സബ് ഇൻസ്പെക്ടർ ഷൈജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഉടമക്കെതിരെ കേസെടുത്തു. പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് പൊലീസും കഞ്ചാവ് വിൽപന നടത്തിയതിന് എക്സൈസ് സംഘവും മുമ്പ് ഇയാളുടെ പേരിലെടുത്ത കേസുകൾ ഇപ്പോഴും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

