Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപുകയില ഉൽപന്നങ്ങൾ...

പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
പുകയില ഉൽപന്നങ്ങൾ പിടികൂടി
cancel

വൈ​ക്കം: ക​ല്ല​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ച്ചൂ​സ് ബേ​ക്ക​റി​യു​ടെ മ​റ​വി​ൽ വി​പ​ണ​നം ന​ട​ത്തി​വ​ന്നി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ ബേ​ക്ക​റി ഉ​ട​മ പു​തി​യ ക​ല്ലും​ക​ട​യി​ൽ വീ​ട്ടി​ൽ അ​ഖി​ൽ റെ​ജി​യെ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. സു​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ്​ ചെ​യ്തു.

നൂ​റോ​ളം പാ​ക്ക​റ്റു​ക​ളാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്. അ​ഖി​ലി‍െൻറ ബേ​ക്ക​റി​ക്ക​ട​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​രു പാ​ക്ക​റ്റ് ഹാ​ൻ​സ്​ 80 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു വി​റ്റി​രു​ന്ന​ത്. റെ​യ്​​ഡി​ൽ എ​ക്സൈ​സ് പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ഹ​രീ​ഷ് ച​ന്ദ്ര​ൻ, ജി. ​രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജോ​ജോ, മ​ഹാ​ദേ​വ​ൻ, അ​നൂ​പ് വി​ജ​യ​ൻ, അ​ജു ജോ​സ​ഫ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സി​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco product
News Summary - Tobacco products seized
Next Story