Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്ടിച്ച മൊബൈൽ ഫോൺ തുറക്കാൻ സഹായം തേടിയ യുവാവ് അറസ്റ്റിലായി

text_fields
bookmark_border
farhan
cancel
camera_alt

ഫർഹാൻ

കാസർകോട്: മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലോക് തുറക്കാനായി മൊബൈല്‍ കടയിലെത്തിയ യുവാവ് കുടുങ്ങി.മഞ്ചേശ്വരം സിദ്ദീഖ് ശഫീഖ് ഫര്‍ഹാനെ(27) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.

പാണ്ഡ്യാലിലെ പള്ളിയില്‍ മരപ്പണിയെടുക്കുന്ന തൊഴിലാളിയുടെ മൊബൈല്‍ ഫോണാണ് പ്രതി മോഷ്ടിച്ചത്. സംശയം തോന്നിയ മൊബൈല്‍ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഡി. എസ്.ഐ സുരേഷും സംഘവുമെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണം സമ്മതിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - To unlock stolen mobile phone The young man who sought help was arrested
Next Story