
'കാമുകിയുമായി പിണങ്ങി ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ'; ഫോളോവേഴ്സിനെ കൂട്ടാൻ ചെയ്ത പണിയിൽ യുവാവ് അറസ്റ്റിൽ
text_fieldsമുംബൈ: 'കാമുകിയുമായി പിണങ്ങിയ ശേഷം ആത്മഹത്യക്കായി റെയിൽവേ പാളത്തിൽ ഇരിക്കുന്നു. വിഷാദനായിരിക്കുന്ന യുവാവ് ട്രെയിനിടിച്ച് മരിക്കുന്നു' -ഇതായിരുന്നു 20കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ. റെയിൽവേ ട്രാക്കിൽ ഇരിക്കുന്നത് സത്യമായിരുന്നുവെങ്കിലും എഡിറ്റിങ് ആപ്പ് വഴിയായിരുന്നു ട്രെയിൻ ഇടിക്കുന്നതിന്‍റെ ദൃശ്യങ്ങളുണ്ടാക്കിയത്.
ഫോളോവേഴ്സിന്റെ എണ്ണം ഉയർത്താൻ വേണ്ടിയായിരുന്നു 20കാരനായ ഇർഫാൻ ഖാന്‍റെ സാഹസികത. എന്നാൽ, ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കൂടിയെങ്കിലും പൊലീസിന്‍റെ കസ്റ്റഡിയിലാണ് ഇപ്പോൾ ഈ 20കാരൻ. വിലെ പാർലെ സ്വദേശിയാണ് സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഇർഫാൻ. ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്താണ് അറസ്റ്റ്.
ശനിയാഴച് രാത്രി ബന്ദ്ര റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത ഇർഫാനെ കോടതിയിൽ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി. ജി.ആർ.പിയുടെ ട്വിറ്റർ പേജിൽ വിഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് െപാലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇർഫാനെ കണ്ടെത്തുകയായിരുന്നു. ബന്ദ്ര, ഖാർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു വിഡിയോ ചിത്രീകരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
