പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ടിപ്പർ ലോറി ഡ്രൈവർ അറസ്റ്റിൽ
text_fieldsനീലേശ്വരം: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പരാതിയില്‍ ടിപ്പര്‍ ഡ്രൈവറായ യുവാവിനെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു.
മടിക്കൈ എരിക്കുളം കുഞ്ഞിപ്പള്ളത്തെ ഗോപിയുടെ മകന് ഹരിനാഥിനെയാണ് (23) നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടർ കെ.പി. ശ്രീഹരിയും സംഘവും അറസ്റ്റുചെയ്തത്. പെരിയ പഞ്ചായത്തിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പലയിടങ്ങളില്‍വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തപ്പോഴാണ്, ബലാത്സംഗത്തിനിരയാക്കിയതായി വെളിപ്പെടുത്തിയത്. ടിപ്പര്‍ ലോറിയിലെ ജോലിക്കിടയിലാണ് ഹരിനാഥ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്.
തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അറസ്റ്റിലായ ഹരിനാഥ് പൊലീസിനോട് പറഞ്ഞു. എന്നാല്‍, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.