
കടുവ സംരക്ഷണ പ്രവർത്തകനും സുഹൃത്തിനും നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിൽ പ്രമുഖ കടുവ സംരക്ഷണ പ്രവർത്തകനും സുഹൃത്തിനും നേരെ ആക്രമണം. ചിക്കമംഗളൂർ ജില്ലയിൽവെച്ച് ഡി.വി. ഗിരീഷും സുഹൃത്തുമാണ് ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച വൈകിട്ട് വനപ്രദേശത്തുകൂടി സഞ്ചരിക്കുേമ്പാഴായിരുന്നു ആക്രമണം.
സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിനെയും സുഹൃത്തിനെയും ഒരു കൂട്ടം യുവാക്കൾ മർദിക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഗിരീഷിനും സുഹൃത്തിനുമൊപ്പം 17വയസായ മകളുമുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ യുവാക്കൾ മോശം പരാമർശങ്ങൾ നടത്തിയതായും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഗീരീഷ് അറിയിച്ചു.
യുവാക്കൾ മദ്യപിച്ചിരുന്നതായാണ് വിവരം. മൂന്നുകിലോമീറ്ററോളം ഇവരുടെ കാറിനെ യുവാക്കൾ പിന്തുടർന്നിരുന്നു. തുടർന്ന് കല്ലുകൾ വാഹനത്തിന് നേരെ എടിക്കുകയും അടിക്കുകയുമായിരുന്നു. സംഭവത്തിൽ നാട്ടുകാർ ഇടപെടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു.
തുടർന്ന്, ഗിരീഷിെൻറ പരാതിയിൽ പൊലീസ് േകസെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നുപേരെ കണ്ടെത്താനുണ്ടെന്നും അന്വേഷണവുമായി മുന്നോട്ടുപോകുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥനായ അക്ഷയ് അറിയിച്ചു.