Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ തിബത്തൻ സന്യാസി കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
കർണാടകയിൽ തിബത്തൻ സന്യാസി കൊല്ലപ്പെട്ട നിലയിൽ
cancel

മംഗളൂരു: ഉത്തര കന്നട ജില്ലയിൽ മുണ്ട്ഗോഡ് തിബത്തൻ കോളനിയിലെ സന്യാസി താഷി ധോണ്ടുപ് (39) ധാർവാർഡിൽ കൊല്ലപ്പെട്ട നിലയിൽ. ധാർവാഡിന്റെ പ്രാന്തപ്രദേശത്ത് പാതയോരത്ത് മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുഖത്ത് മുറിവുകളുണ്ട്.

വ്യാഴാഴ്ച വൈകിട്ട് മൃതദേഹം കണ്ട ധാർവാഡ് റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനാപകടമാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലേന്ന് രാത്രി മറ്റെവിടെയെങ്കിലും വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നും പിന്നീട് മൃതദേഹം റോഡരികിൽ കൊണ്ടുപോയി ഉപേക്ഷിച്ചിരിക്കാമെന്നും പൊലീസ് കരുതുന്നു.

കൊലപാതകത്തിന്റെ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദികളെ തിരിച്ചറിയുന്നതിനുമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും പ്രദേശവാസികളുടെ മൊഴിയെടുക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു.

സമാധാനത്തിനും പരിസ്ഥിതി സൗഹൃദത്തിനും പ്രശസ്തമായ തിബത്തൻ സങ്കേതമാണ് മുണ്ട് ഗോഡ്. 1966ൽ സ്ഥാപിതമായ ഇവിടെ 15,000ത്തിലേറെ തിബത്തൻ അഭയാർത്ഥി കുടുംബങ്ങൾ താമസിക്കുന്നു. കൃഷിയിലൂടെ ഉപജീവനം കണ്ടെത്തുന്ന കോളനിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, ആരാധനാലയം തുടങ്ങിയവയുണ്ട്. ശാന്തി കേന്ദ്രമായ സങ്കേതത്തിലെ സന്യാസിയുടെ കൊലപാതകം പ്രദേശത്ത് ആശങ്ക പരത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tibetan monk found murdered in Karnataka
Next Story