Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യവും കഞ്ചാവുമായി...

മദ്യവും കഞ്ചാവുമായി പിടിയിലായ തൃശൂര്‍ സ്വദേശികള്‍ റിമാന്‍ഡിൽ

text_fields
bookmark_border
Thrissur natives caught with liquor and ganja
cancel
camera_alt

1. കെ.എ. സുഹൈല്‍, 2. സി.എസ്. അനഘ് കൃഷ്ണ, 3. സി.എസ്. ശിഖ

ബത്തേരി: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി തൃശൂര്‍, ചാവക്കാട്, സ്വദേശികള്‍ പിടിയില്‍. തളിക്കുളം, കൊപ്പറമ്പില്‍ കെ.എ. സുഹൈല്‍(34), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്. അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്. ശിഖ(39) എന്നിവരെയാണ് ബത്തേരി എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

97.25 ഗ്രാം കഞ്ചാവും, അഞ്ച് കുപ്പി മദ്യവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഈ മാസം മൂന്നിന് വൈകിട്ട് മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണിവര്‍ പിടിയിലാകുന്നത്. ഇവര്‍ സഞ്ചരിച്ച ഡി.എല്‍. 1 സി.ടി 4212 നമ്പര്‍ വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsganja raid
News Summary - Thrissur natives caught with liquor and ganja
Next Story