കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsശ്രീകാന്ത്, ഷഹിൻഷാ, ദീപു
മട്ടാഞ്ചേരി: കഞ്ചാവുമായി മൂന്ന് യുവാക്കൾ ഫോർട്ട്കൊച്ചി പൊലീസിെൻറ പിടിയിലായി. ഫോർട്ട്കൊച്ചി അമരാവതി എസ്.ജെ.ഡി സ്ട്രീറ്റിൽ ശ്രീകാന്ത്, ഫോർട്ട്കൊച്ചി മുല്ലവളപ്പിൽ ഷഹിൻഷാ, അമരാവതി ഹനുമാൻ കോവിൽ റോഡിൽ ഡി. ദീപു എന്നിവരെയാണ് ഇൻസ്പെക്ടർ വി.എസ്. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച നടത്തിയ പ്രത്യേക പരിശോധനയിൽ ഫോർട്ട്കൊച്ചി സൗത്ത് കടപ്പുറത്തെ നഗരസഭ വക ഉപയോഗശൂന്യമായ ശൗചാലയത്തിൽ ആൾപ്പെരുമാറ്റം ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളിൽ രണ്ടുപേർ കടന്നുകളയാൻ ശ്രമിക്കുകയും ഇവരെ പൊലീസ് ഓടിച്ച് പിടിക്കുകയുമായിരുന്നു.ഇവരിൽനിന്ന് 25 ഗ്രാം കഞ്ചാവും പണവും പൊലീസ് പിടിച്ചെടുത്തു. എസ്.ഐ ചന്ദ്രൻ, എ.എസ്.ഐ സജീവ് രാജ്, സിവിൽ പൊലീസ് ഓഫിസർ ഷമീർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

