വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമണം; മൂന്ന് യുവാക്കൾ അറസ്റ്റിൽ
text_fieldsശ്രീഹരി, അനിൽ, സഞ്ജു
മാള: വീടിന് സമീപമിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ തടഞ്ഞു നിർത്തി കരിങ്കല്ല് കൊണ്ടും മറ്റും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. പുത്തൻവേലിക്കര അറപ്പാട്ട് വീട്ടിൽ ശ്രീഹരി(25), മാള പൊയ്യ കാഞ്ഞിരത്തിങ്കൽ വീട്ടിൽ അനിൽ (26), മാള മേലഡൂർ വാടചേക്കൽ വീട്ടിൽ സഞ്ജു (28) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി അത്തികടവ് റോഡിൽ പൊയ്യ ഗ്രീൻ ലാന്റ് ആലിങ്ങപറമ്പിൽ വീട്ടിൽ സജിത്ത് (31), ബന്ധു ധനീഷ് എന്നിവരെയാണ് ഇവർ ആക്രമിച്ചത്. സജിത്ത് പ്രാണരക്ഷാർഥം സമീപത്തെ ബന്ധു ലക്ഷ്മണന്റെ വീട്ടിലേക്ക് ഓടി കയറിയെങ്കിലും പിന്തുടർന്നെത്തി ലക്ഷ്മണന്റെ വീടിന്റെ സിറ്റൗട്ടിൽ വെച്ച് ആക്രമിച്ചതായാണ് പരാതി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

