പോക്സോ കേസിൽ മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും
text_fieldsപട്ടാമ്പി: 15 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മണ്ണാർക്കാട് പത്തുകുടി ദേശം സൗപർണികയിൽ വിനോദിന്(38) മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. 2021 ൽ നടന്ന സംഭവത്തിൽ പട്ടാമ്പി പോക്സോ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി.
16 സാക്ഷികളെ വിസ്തരിച്ചും 20 രേഖകൾ പരിശോധിച്ചുമാണ് വിധി പ്രസ്താവിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത് പട്ടാമ്പി എസ്.ഐ ബിന്ദുലാൽ ആയിരുന്നു. പ്രോസിക്യൂഷനായി അഡ്വ.എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

