
ഒമ്പതുവയസുകാരനെ നിരന്തരം ലൈംഗികാക്രമണത്തിന് വിധേയമാക്കിയ സ്കൂൾ വിദ്യാർഥികളായ മൂന്നുപേർ അറസ്റ്റിൽ
text_fieldsചെന്നൈ: ഒമ്പതുവയസുകാരനെ ഒന്നരമാസത്തിലേറെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയ പ്രായപൂർത്തിയാകാത്ത മൂന്നുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.
രണ്ട് എട്ടാം ക്ലാസ് വിദ്യാർഥികളും ഒരു ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ് അറസ്റ്റിലായത്. പോക്സോ പ്രകാരമാണ് ഇവർക്കെതിരെ കേസ്.
10 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതതിന് ശേഷം കുട്ടി ആക്രമണവിവരം മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു.
മൂന്നുപേരും മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണുകയും കുട്ടിയെ കാണിച്ചുനൽകുകയും ചെയ്തതിന് ശേഷമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഒമ്പതുവയസുകാരനും പ്രതികളായ വിദ്യാർഥികളും അയൽവാസികളാണ്. മൂന്നുവിദ്യാർഥികളും ഓൺലൈൻ ഗെയിം കളിക്കുന്നതിനായി ഒരു വീട്ടിൽ ഒത്തുകൂടുമായിരുന്നു. അവിടെവെച്ചായിരുന്നു ആക്രമണം. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയും ഉപദ്രവിച്ചിരുന്നു.
നിരന്തരമുണ്ടായ ആക്രമണത്തെ തുടർന്ന് കുട്ടി വീടിന് പുറത്തിറങ്ങിയിരുന്നില്ല. കുട്ടിക്ക് മാനസികമായും ശാരീരികമായും അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നിരന്തരം കൗൺസലിങ്ങിന് വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
